t
പ്രോവിഡന്റ് ഫണ്ട് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം മുൻ എം.പി കെ. സോമപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: പ്രോവിഡന്റ് ഫണ്ട് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം മുൻ എം.പി കെ. സോമപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ഐ.എൻ.ടി.യു സി ദേശീയ സെക്രട്ടറി കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ടി.യുസി ജില്ലാ സെക്രട്ടറി ജി. ബാബു സംസാരിച്ചു. അസോ. ജില്ലാ സെക്രട്ടറി കെ. ശിവദാസൻ റിപ്പോർട്ടും സംസ്ഥന സെക്രട്ടറി ഡി. മോഹനൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ . മോഹനചന്ദ്രൻ പതാക ഉയർത്തി. തോമസ് പണിക്കർ സ്വാഗതവും പി. ശശി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ടി.കെ .മോഹനചന്ദ്രൻ (പ്രസിഡന്റ്), തോമസ് പണിക്കർ (വർക്കിംഗ് പ്രസിഡന്റ്), തങ്കമണി (വൈസ് പ്രസിഡന്റ്), കെ. ശിവദാസൻ (ജനറൽ സെക്രട്ടറി), പി. ശശി, പ്രിയംവദ (സെക്രട്ടറിമാർ), പി. അരവിന്ദാക്ഷൻ പിള്ള (ട്രഷറർ).