അനുമതി​കൾ വാങ്ങാൻ ഏജൻസി​യെ നി​യോഗി​ക്കും

കൊല്ലം: ദി​നംപ്രതി​ ആയിരക്കണത്തിനാളുകൾ ചികിത്സ തേടുന്ന കൊല്ലം ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനൊപ്പം കൂടുതൽ സൗകര്യങ്ങളും ഒരുക്കാനുള്ള 88.21 കോടിയുടെ വികസന പദ്ധതി ഒരു വർഷമായി കടലാസിൽ. നിർമ്മാണത്തിനുള്ള തുടർ നടപടികൾ ഇ.എസ്.ഐ കോർപ്പറേഷൻ വൈകിപ്പിക്കുന്നതും ഭൂമിയുടെ അളവ് സംബന്ധിച്ച തർക്കങ്ങളുമാണ് പ്രശ്നം.

റവന്യു രേഖകളിൽ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിസ്തീർണം ഇ.എസ്.ഐ കോർപ്പറേഷന്റെ കൈവശമുള്ള രേഖകളിലേതി​തിനെക്കാൾ കുറവാണ്. ഈ അന്തരം നിർമ്മാണ പ്രവർത്തനങ്ങളുടെ അനുമതിയെ ബാധിക്കാതിരിക്കാൻ കളക്ടറുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. പ്രതി​ഷേധം ഉയർന്നതോടെ, അനുമതികൾ വാങ്ങാനുള്ള ഏജൻസിയെ തിരഞ്ഞെടുക്കാൻ അടുത്തി​ടെ ടെണ്ടർ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസി എല്ലാ രേഖകളും വാങ്ങി നൽകിയ ശേഷമേ നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ ആരംഭിക്കു.

പ്രധാന കെട്ടിടത്തിൽ പുതിയ 3 നിലകൾ


 മോഡുലാർ ഓപ്പറേഷൻ തീയറ്റർ

 കൂടുതൽ വാർഡുകൾ

 ഓപ്പറേഷൻ തീയേറ്ററുകൾ
 ഐ.സി.യുകൾ

 മാലിന്യ സംസ്കരണ പ്ലാന്റ്

 കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രം

 മൾട്ടിലെവൽ പാർക്കിംഗ് കോപ്ലക്സ്

നിർമ്മാണ അനുമതി വാങ്ങാനുള്ള ഏജൻസിയെ തിരഞ്ഞെടുക്കാൻ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. അധികം വൈകാതെ കാര്യങ്ങൾ ട്രാക്കിലാകും

ഇ.എസ്.ഐ.സി അധികൃതർ