ocr
അഖിലേന്ത്യാ കിസാൻ സഭ ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കേരള നിയമസഭ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു

ഓച്ചിറ: അഖിലേന്ത്യാ കിസാൻ സഭ ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കേരള നിയമസഭ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയും ജനപ്രതിനിധികളെയും താളമേളങ്ങളുടെ അകമ്പടിയോടെയാണ് ക്ലാപ്പന മഞ്ഞാടി മുക്കിൽ നിന്ന് നാട്ടുകാരും കർഷകരും കൃഷിയിടത്തിലേക്ക് ആനയിച്ചത്. തുടർന്ന് നടന്ന സമ്മേളനത്തിൽ കിസാൻ സഭ പ്രസിഡന്റ് പി.സി.സുനിൽ അദ്ധ്യക്ഷനായി. കിസാൻ സഭ മണ്ഡലം സെക്രട്ടറിയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സുരേഷ് താനുവേലി സ്വാഗതം പറഞ്ഞു. യോഗത്തിൽ സി.പി.ഐ നേതാവും എൽ.ഡി.എഫ് കൺവീനറുമായ ആർ.സോമൻ പിള്ള, സി.പി.ഐ നേതാക്കളായ ഗീതാകുമാരി , എസ്.കൃഷ്ണകുമാർ, കടത്തൂർ മൻസൂർ, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ഡി.പത്മകുമാർ, തോക്കത്ത് ഖാദർ, രവീന്ദ്രൻ പിള്ള, സരസ്വതിയമ്മ, സുചേത കുമാരി, സജീവ് ഓണം പള്ളി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റീന രവീന്ദ്രൻ, ഓച്ചിറ കൃഷി ഓഫീസർ രഞ്ജു തുടങ്ങിയവർ സംസാരിച്ചു. ഓണാട്ടുകരയുടെ കാർഷിക സംസ്കൃതിയുടെ ആചാര പെരുമയുടെ ഭാഗമായി അത്തം നാളിൽ സ്വർണ്ണമുഖി ഇനത്തിൽപ്പെട്ട ഓണക്കുല കിസാൻ സഭ മണ്ഡലം സെക്രട്ടറി സുരേഷ് താനുവേലി ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് നൽകി. കിസാൻ സഭ മണ്ഡലം ജോയിന്റ് സെക്രട്ടറി തോക്കത്ത് ഖാദർ നന്ദി പറഞ്ഞു.