t
വരിഞ്ഞവിള സെന്റ് മേരീസ് സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മത സാഹോദര്യ സെമിനാർ ശിവഗിരിമഠം പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: മത സാഹോദര്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശിവഗിരി മഠം പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ പറഞ്ഞു. മീയണ്ണൂർ വരിഞ്ഞവിള പള്ളി പെരുനാളിനോടനുബന്ധിച്ചു സെന്റ് മേരീസ് സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മത സാഹോദര്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹവും സമാധാനവും മതങ്ങൾ തമ്മിലും വിശ്വാസികൾ തമ്മി​ലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. കോശി ജോർജ് വരിഞ്ഞവിള അദ്ധ്യക്ഷനായി. ജി.എസ്. ജയലാൽ എം.എൽ.എ, മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഷെഫീഖ് സഖാഫി ആൽ ആസ്‌ഹരി, സ്കൂൾ പ്രിൻസിപ്പൽ സുജ എബി, അഡ്മിനിസ്ട്രേറ്റർ വി എസ് ശ്രീരാഗ് നമ്പൂതിരി, ഷൈനി എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പൂയപ്പള്ളി പഞ്ചായത്ത്‌ മെമ്പർ രാജു ചാവടി, എസ്. സുഭാഷ്, കെ. ബിനോയ്, സുഗതൻ അമ്പലംകുന്ന് എന്നിവർ പങ്കെടുത്തു.