കുണ്ടറ: ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് ആഘോഷത്തിന്റെയും വി. സൂനോറോ വണക്കത്തിന്റെയും കൺവെൻഷന്റെയും ഏഴാം ദിനമായ ഇന്ന് രാവിലെ 7.15 മുതൽ പ്രഭാത നമസ്കാരം, 8.15ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, വൈകിട്ട് 6ന് സന്ധ്യാ നമസ്കാരം, 7 ന് വി. സൂനോറൊ വഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ റാസ. പള്ളിയിൽനിന്ന് ആരംഭിച്ച് ആറുമുറിക്കട വഴി കിഴക്കോട്ട് നെടുമ്പായിക്കുളം കുരിശടി വരെയും വരെയും പടിഞ്ഞാറോട്ട് കുണ്ടറ ആശുപത്രി മുക്ക് വരെയും തിരികെ സെന്റ് മേരീസ് കുരിശടി വഴി പള്ളിയിൽ എത്തി ആശിർവാദത്തോടെ സമാപിക്കും. തുടർന്ന് ആകാശക്കാഴ്ച, സ്നേഹവിരുന്ന്.