കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ 2024-2025 അദ്ധ്യയന വർഷം റഗുലർ ഡിപ്ലോമാ അഡ്‌മിഷനിൽ ഒഴിവുള്ള സീറ്റുകൾ നികത്താൻ സ്പോട്ട് അഡ്‌മിഷൻ 9ന് രാവിലെ 9ന് കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ നടക്കും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ളവർക്കും നിലവിൽ അഡ്‌മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാം. നിലവിൽ ഏതെങ്കിലും പോളിടെക്‌നിക് കോളേജിൽ അഡ്‌മിഷൻ ലഭിച്ചവരാണെങ്കിൽ അഡ്മിഷൻ സ്ലിപ്പ് അല്ലെങ്കിൽ ഫീസടച്ച രസീത് ഹാജരാക്കിയാൽ മതിയാകും. സ്വാശ്രയ പോളിടെക്നിക് കോളേജിലെ മാനേജ്‌മെൻ്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും അഡ്‌മിഷൻ സ്ലിപ്പ്, ഫീസടച്ച രസീത്, അഡ്മിഷൻ ലഭിച്ചതിന്റെ രേഖകൾ ഇവയിലേതെങ്കിലുമൊന്ന് ഹാജരാക്കണം. വിശദ വിവരങ്ങൾ www.polyadmission.org എന്ന വെബ്സൈറ്റിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്കിൽ ലഭ്യമാണ്. ഫോൺ: 8075234094, 9188590801, 8281811074, 8281335688