കൊല്ലം: ലോട്ടറി തൊഴിലാളികൾക്ക് 10,000 രൂപയെങ്കിലും ബോണസ് ഓണത്തിന് മുമ്പ് തന്നെ വിതരണം ചെയ്യണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ആറു വർഷമായി പടിപടിയായി സംസ്ഥാന സർക്കാരിന് ലോട്ടറി വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടായെങ്കിലും ബോണസിൽ വർദ്ധനവ് വരുത്താതെ തൊഴിലാളികളെ അവഗണിക്കുകയാണ്. ലോട്ടറി ക്ഷേമനിധിയിൽ നിന്ന് 30 ശതമാനത്തോളം അംഗങ്ങളെ ഉദ്യോഗസ്ഥ ഇടപെടലിലൂടെ വെട്ടിക്കുറച്ചു. കഴിഞ്ഞവർഷം തിരുവോണത്തിന്റെ തലേദിവസമാണ് ലോട്ടറി തൊഴിലാളികളുടെ ബോണസ് തുക അനുവദിച്ചത്. ഭൂരിഭാഗം തൊഴിലാളികൾക്കും ഓണം കഴിഞ്ഞാണ് ബോണസ് തുക അക്കൗണ്ടിൽ എത്തിയത്. ഇത്തവണഅത് ആവർത്തക്കരുതെന്ന് ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.