.
ചാത്തന്നൂർ: ഇലകമൺ ഗ്രാമ പഞ്ചായത്തിലെ ഹരിഹരപുരത്ത് ഏക മകന്റെ പീഡനം സഹിച്ച് കഴിയുകയായിരുന്ന ട്രീസയെ (72) വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ഏറ്റെടുത്തു. മകൻ മർദ്ദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ട ഇവർ പല വീടുകളിലായി കഴിയുകയായിരുന്നു. അയിരൂർ പൊലീസ് അധികൃതർ ആവശ്യപ്പെട്ടിട്ടും അമ്മയെ സംരക്ഷിക്കാൻ മകൻ തയ്യാറായില്ല. ഇലകമൺ ഗ്രാമപഞ്ചായത്ത് അംഗം വി.ബിനുവിന്റെയും അയിരൂർ പൊലീസ് ഇൻസ്പെക്ടറുടെയും അപേക്ഷപ്രകാരമാണു വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ട്രീസയുടെ സംരക്ഷണം ഏറ്റെടുത്തത്. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് ട്രീസയെ പൊന്നാട ചാർത്തി സ്വീകരിച്ചു. ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ, ഡോ.രവിരാജൻ, ജി. രാമചന്ദ്രൻപിള്ള, ബി. സുനിൽകുമാർ, ആലപ്പാട്ട് ശശിധരൻ, ട്രീസയുടെ ബന്ധു നാടക കലാകാരി ഡെയ്സി എന്നിവർ പങ്കെടുത്തു.