എഴുകോൺ : കുടിവെള്ള പൈപ്പ് പൊട്ടി ഒരാഴ്ചയായിട്ടും തകരാർ പരിഹരിക്കുന്നില്ലെന്ന് പരാതി. നാട്ടുകാരും ഗ്രാമ പഞ്ചായത്ത് അംഗവും തുടരെ അറിയിച്ചിട്ടും 'ഇപ്പ ശര്യാക്കാമെന്ന ' പല്ലവി ആവർത്തിക്കുകയാണ് ജല വകുപ്പ് ഉദ്യോഗസ്ഥർ.എഴുകോൺ സംസ്കൃത സ്കൂളിന് സമീപം കളീലുവിള ഭാഗത്താണ് ജി.ഐ പൈപ്പ് പൊട്ടിയത്. വെള്ളം ഇടറോഡിലൂടെ ഒഴുകി ദേശീയപാതയോരത്തേക്കാണ് എത്തുന്നത്. ജല വകുപ്പിൽ നിന്ന് രണ്ടുപേർ സ്ഥലത്തെത്തി പരിശോധിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്. നിരവധി വീടുകളിലേക്ക് കുടിവെള്ളം എത്തുന്ന പൈപ്പാണിത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഗ്രാമ പഞ്ചായത്തംഗം രജ്ഞിനി അജയനും ജല വകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു.