പത്തനാപുരം: എസ്.എൻ.ഡി.പി യോഗം മ്ലാന്തടം 4772-ാം നമ്പർ ശാഖയിൽ യുവ 2024 മോട്ടിവേഷൻ സെമിനാർ നടന്നു. കവയിത്രിയും മികച്ച അദ്ധ്യാപികക്കുള്ള ദേശീയ പുരസ്കാര ജേതാവും മോട്ടിവേഷൻ സ്പീക്കറുമായ രശ്മി രാജ് ഏരൂർ ക്ലാസ് നയിച്ചു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ യോഗം ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ ക്ലാസ് നയിച്ച രശ്മി രാജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ അദ്ധ്യക്ഷനായി. മൈക്രോഫിനാൻസ് യൂണിയൻ കോഡിനേറ്റർ കെ.ആർ .സലീല നാദ് ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലാ രവി,ശാഖാ പ്രസിഡന്റ് കെ.ജി. മോഹനചന്ദ്രൻ,ശാഖാ സെക്രട്ടറി പ്രശാന്ത് എന്നിവർ പങ്കെടുത്തു .