 
പുനലൂർ: കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെയും പുനലൂർ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അമൃത് 2.0പദ്ധതി ആരംഭിക്കുന്നതായി നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ, കൗൺസിലറും മുൻ വൈസ് ചെയർമാനുമായ വി.പി.ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നഗരസഭയിലെ മൈലയ്ക്കൽ, ഗ്രേസിംഗ് ബ്ലോക്ക്, പ്ലാച്ചേരി,താമരപ്പള്ളി വാർഡുകളിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായുള്ള 2.52കോടി രൂപയിൽ 54.5 ലക്ഷം രൂപ ചെലവ് വരുന്ന 60,000 ലിറ്റർ സംഭരണശേഷിയുള്ള ഒ.എച്ച് വാട്ടർ ടാങ്കിന്റെ നിർമ്മാണോദ്ഘാടനം ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30ന് നടക്കും. കൊച്ചുപ്ലാച്ചേരി ഗുരുക്ഷേത്ര ഓഡിറ്റോറ്റിയത്തിൽ ചേരുന്ന ചടങ്ങിൽ പി.എസ്.സുപാൽ എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത അദ്ധ്യക്ഷയാകും. വാട്ടർ ടാങ്ക് പണിയാൻ ഭൂമി വാങ്ങി നഗരസഭയ്ക്ക് സൗജ്യമായി നൽകിയ മൈലയ്ക്കൽ വാർഡ് കൗൺസിലറും മുൻ വൈസ് ചെയർമാനുമായ വി.പി.ഉണ്ണികൃഷ്ണനെ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ ചടങ്ങിൽ ആദരിക്കും. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബിനോയ് രാജൻ, പ്രിയപിള്ള, അഡ്വ.പി.എ.അനസ്, വസന്ത രഞ്ചൻ, കെ.കനകമ്മ, പ്രതിപക്ഷനേതാവ് ജി.ജയപ്രകാശ്, കൗൺസിലർമാരായ എസ്.സതേഷ്, എൻ.സുന്ദരേശൻ, എൻ.പി.അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിക്കും. മുൻ വൈസ്ചെയർമാൻ ഡി.ദിനേശൻ സ്വാഗതവും നഗരസഭ സെക്രട്ടറി സുമ്മയ്യ ബീവി നന്ദിയും പറയും. വസന്തരഞ്ചൻ, ഡി.ദിനേശൻ, പ്രീയ പിള്ള എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.