linchu
ലിഞ്ചു

കൊല്ലം : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസി​ൽ മങ്ങാട് ജിഞ്ചു വിലാസത്തിൽ ലിഞ്ചു (റോയ്, 34) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായി​. കഴിഞ്ഞ മാസം 25 ന് വൈകിട്ടാണ് സംഭവം. ചാത്തിനാംകുളം അംബേദ്കർ നഗറിന് സമീപം ചാത്തിനാംകുളം
സ്വദേശിയായ രാഹുൽ ഓടിച്ച മോട്ടോർ സൈക്കിൾ ലിഞ്ചുവിന്റെ ശരീരത്തേക്ക് ചെളി തെറിപ്പിച്ചിരുന്നു. തുടർന്ന് രാഹുൽ ലിഞ്ചുവിനോട് ക്ഷമ ചോദിച്ചെങ്കിലും പ്രതി ഇയാളെ ചീത്ത വിളിക്കുകയും കൈയിലുണ്ടായിരുന്നആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രാഹുലിന്റെ മുതുകിലും കൈയി​ലും മുറിവൽക്കുകയും കൈപ്പത്തി
യിലെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. ലിഞ്ചു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമാണെന്ന് പൊലീസ് പറഞ്ഞു. കിളികൊല്ലൂർ ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജിത്ത്, സത്യരാജൻ, ലാലു, സി.പി.ഒമാരായ ഗോപൻ, സാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.