 
അഞ്ചൽ: നാഷണൽ ആയുഷ് മിഷന്റെയും ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താ ഭിമുഖ്യത്തിൽ ഇടമുളയ്ക്കൽ ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എസ്.അജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജീവ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർമാരായ രാജീവ് കോശി, സുശീലമണി, തുളസിഭായി, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.വി.സുനിതകുമാരി പദ്ധതി വിശദീകരിച്ചു. ഡോ.നിസ സലാഹുദ്ദീൻ, ഡോ. വെൺമണി, ഡോ. ലിജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വാർഡ് മെമ്പർ അമ്മിണി രാജൻ സ്വാഗതവും മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ ആൻസി മാത്യു നന്ദിയും പറഞ്ഞു.