തൊടിയൂർ: മുഴങ്ങോടി പാട്ടുപുരയ്ക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്ര പുനരുദ്ധാരണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ശ്രീകോവിലിന്റെ ശിലാന്യസം നടത്തി. ക്ഷേത്രം തന്ത്രി പുറപ്പേരില്ലത്ത് വാസുദേവൻ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രമേൽശാന്തി പിച്ചിനാട്ട് മഹേഷ് മോഹനശർമ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മഹേഷ് മോഹൻ പുതുശ്ശേരിൽ, സെക്രട്ടറി സന്തോഷ് ആര്യഭവനം , ട്രഷറർ ബാബുജി ഒറ്റത്തെങ്ങിൽ, ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ പനാട്ട് സേനൻ, ക്ഷേത്രഭരണസമിതി അംഗങ്ങൾ, കരപ്രതിനിധികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.