കൊല്ലം: പൊലീസിലെ പുഴുക്കുത്തുകളെ തിരിച്ചറിയാൻ കമ്മിഷനെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം വീട്ടമ്മ നടത്തിയ വെളിപ്പെടുത്തലിന്റെയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പോലീസ് സേന ക്രിമിനലുകൾക്ക് ഒപ്പമാണെന്നും ക്രമസമാധാന നിലയാകെ തകർന്നതായും വിഷ്ണു സുനിൽ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ഹസ്നാ അർഷാദ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, അസൈൻ പള്ളിമുക്ക്, കൗശിക് എം.ദാസ്, നവാസ് റഷാദി, ആഷിക് ബൈജു, നെസ്‌ഫൽ കലത്തിക്കാട്, ഷാഫി, ഹർഷാദ് മുതിരപ്പറമ്പ്, അജ്മൽ പള്ളിമുക്ക്, ഷമീർ ചാത്തിനാംകുളം, ഷാജി പള്ളിത്തോട്ടം, അജു ചിന്നക്കട, ഉനൈസ് ചന്ദനത്തോപ്പ് തുടങ്ങിയവർ സംസാരിച്ചു.