onam-
എസ്.എൻ.ഡി.പി യോഗം 3837-ാം നമ്പർ പട്ടത്താനം ഈസ്റ്റ് ശാഖയുടെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാഖാ മന്ദിരത്തിൽ നടക്കുന്ന ഓണം വിപണന മേളയുടെ ഉദ്‌ഘാടനം ശാഖ പ്രസിഡന്റ് ബൈജു എസ്.പട്ടത്താനം നിർവഹിക്കുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം 3837-ാം നമ്പർ പട്ടത്താനം ഈസ്റ്റ് ശാഖയുടെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാഖാ മന്ദിരത്തിൽ നടക്കുന്ന ഓണം വിപണന മേളയുടെ ഉദ്‌ഘാടനം ശാഖ പ്രസിഡന്റ് ബൈജു എസ്.പട്ടത്താനം നിർവഹിച്ചു. സെക്രട്ടറി സജീവ് മാടൻവിള ആദ്യ വില്പന നിർവഹിച്ചു. കൊല്ലം യൂണിയൻ വനിതാ സംഘം കൺവീനർ ജെ. വിമലകുമാരി വില്പന സ്വീകരിച്ചു. വനിത സംഘം പ്രസിഡന്റ് പി. സുശീല, സെക്രട്ടറി സജിനി ഷാജി, ശാഖ വൈസ് പ്രസിഡന്റ് പി. മധു, എച്ച്. ദിലീപ് കുമാർ, അഡ്വ.ദീപി കൃഷ്ണൻ, രമാദേവി, രമ, മിനി, ലതിക, രജനി, ബേബി, രമണി എന്നിവർ പങ്കെടുത്തു. ഇന്നും നാളെയും മേള ഉണ്ടായിരിക്കും. അരിപ്പൊടികൾ, കറിപ്പൊടികൾ, മസാല കൂട്ട്, സാരി, നൈറ്റി, ചവിട്ട് മെത്ത, സോപ്പ്, അവിൽ, ഈത്തപ്പഴം, കരിവളകൾ, കണ്മഷി, ചാന്ത്, പൊട്ട്, കുട്ട, വട്ടി, തവികൾ തുടങ്ങി നിരവധി സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാണ്.