homiyo-
തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങൾക്കായി നടത്തിയ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ആയുഷ് മിഷൻ കേരള, ആയുഷ് ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊടിയൂർ ഗ്രാമ പഞ്ചായത്ത് , സർക്കാർ ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി വേങ്ങറ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന ജവാദ് അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്തംഗം ടി. ഇന്ദ്രൻ സ്വാഗതം പറഞ്ഞു. ഗവ.ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.എസ്. ശ്രീകുമാർ, യോഗ ഇൻസ്ട്രക്ടർ ഡോ.ആതിര വി.നാഥ് എന്നിവർ ബോധവത്കരണം നടത്തി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സി.ഒ.കണ്ണൻ ,

പഞ്ചായത്തംഗം എൽ. സുനിത എന്നിവർ സംസാരിച്ചു. തൊടിയൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.എസ്. ശ്രീകുമാർ, ശൂരനാട് നോർത്ത് ഗവ.ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.നാൻസി എ.കരീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 65 പേർക്ക് രക്ത പരിശോധന നടത്തി.