കൊല്ലം: കുരീപ്പുഴയിലെ മാലിന്യ കൂമ്പാരം നീക്കി ജമന്തി പൂന്തോട്ടമൊരുക്കി കോർപ്പറേഷൻ. ഓണത്തോടനുബന്ധിച്ച് കുരീപ്പുഴ പ്ലാന്റിൽ കൊല്ലം കൃഷിഭവന്റെ മേൽനോട്ടത്തിലാണ് പൂന്തോട്ടം ഒരുക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് ജമന്തി പൂക്കൾ നട്ടതും പരിപാലിച്ചതും. ജമന്തിപ്പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി. ജെ. ചിഞ്ചുറാണി നിർവഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ഗീതാകുമാരി, എസ്. ജയൻ, യു. പവിത്ര, അഡ്വ.എ.കെ. സവാദ് , കോർപ്പറേഷൻ കൗൺസിലർമാർ, ജില്ലാ കൃഷി ഓഫീസർ എസ്. രാജേഷ് കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ആമിന, കൊല്ലം കൃഷി ഓഫീസർ ടി. പ്രകാശ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സജീവ് കുമാർ, കോർപറേഷൻ ഉദ്യോഗസ്ഥർ, കൊല്ലം കാർഷിക വികസന സമിതി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ എന്നിവർ പങ്കെടുത്തു.