1
കുലശേഖരപുരത്തെ രണ്ട് വീടുകളുടെ സമീപത്ത് ഷെഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷൻ സാധനങ്ങൾ പിടിച്ചെടുത്തപ്പോൾ

കരുനാഗപ്പള്ളി: താലൂക്ക് സപ്ലൈ ഓഫീസർ പി.സി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുലശേഖരപുരത്തെ രണ്ട് വീടുകളുടെ സമീപത്ത് ഷെഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 129 ചാക്ക് ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. 70 ചാക്ക് കുത്തരി, 50 ചാക്ക് പുഴുക്കലരി, 7 ചാക്ക് ഗോതമ്പ് എന്നീ ഭക്ഷ്യസാധനങ്ങളാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ഭക്ഷ്യസാധനങ്ങൾ കരുനാഗപ്പള്ളി എൻ.എഫ് എസ്.എ ഗോഡൗണിലേക്ക് മാറ്റി.