കടയ്ക്കൽ : കുട്ടികളിലെ നൈസർഗിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ തുടർച്ചയായി ചിതറ എസ്.എൻ.എച്ച്.എസ്.എസിലെ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ഇനി ചുവരുകൾ പറയട്ടെ ചരിത്രവും വർത്തമാനവും" പദ്ധതി ആരംഭിച്ചു. ഇന്ത്യൻ ചരിത്രം, സംസ്കാരം ദേശീയത എന്നീ വിഷയങ്ങളെ മുൻനിറുത്തി സ്കൂൾ ചുവരുകളിൽ കുട്ടികൾ ചിത്രം വരയ്ക്കുന്ന പദ്ധതിയാണിത്. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ ടി.എ .സത്യപാൽ നിർവഹിച്ചു. ചിത്രകലാ അദ്ധ്യാപകൻ ഒ .ജെ. ദിലീപിന്റെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന കുട്ടികളാണ് ഈ പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്. സ്കൂൾ പ്രിൻസിപ്പൽ കെ. ടി .സാബു, എൻ .എസ് എസ് ജില്ലാ കോർഡിനേറ്റർ എസ് അഭിലാഷ്, എൻ .എസ്. എസ്. പി എ സി .പി എസ് സജി എന്നിവർ സംസാരിച്ചു. ആർട്സ് ക്ലബ്‌ കോർഡിനേറ്റർ ശ്രീകല ,പ്രസീദ് ,ബിനു , ഒ.ജെ. ദിലീപ്, പ്രിജി ഗോപി നാഥ്‌ മാളു എന്നിവർ നേതൃത്വം നൽകി.