ലൈഫ് വീട് കിട്ടിയവരെ ഒഴിവാക്കും
കൊല്ലം: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഗ്രാമീൺ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ജില്ലയ്ക്ക് 3530 വീടുകൾ അനുവദിച്ചു. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള ആവാസ് പ്ലസ് പട്ടകയിൽ നിന്ന് അർഹരായവരെ കണ്ടെത്തി വൈകാതെ രജിസ്ട്രേഷൻ ആരംഭിക്കും.ലൈഫ് അടക്കമുള്ള മറ്റ് പദ്ധതികളിലൂടെ വീട് ലഭിച്ചവരെയും സാമൂഹ്യാവസ്ഥയിൽ മുന്നേറ്റം ഉണ്ടായവരെയും ഒഴിവാക്കും.
നിലവിലെ ആവാസ് പ്ലസ് പട്ടിക 2018ൽ തയ്യാറാക്കിയതാണ്. പഞ്ചായത്തുകളിലെ വി.ഇ.ഒമാർ ഗുണഭോക്തൃ പട്ടികയിലുള്ളവരെ നേരിട്ട് സന്ദർശിച്ച് അർഹരെ കണ്ടെത്തും. മൂന്ന് മാസത്തിനുള്ളിൽ കുറച്ചുപേർക്കെങ്കിലും ആദ്യഗഡു കൈമാറാനാണ് ആലോചന. ഒന്നാംഘട്ടത്തിൽ ജില്ലയിൽ 1217 വീടുകളാണ് അനുവദിച്ചത്.
............................................
ജില്ലയിലെ ആവാസ് പട്ടികയിൽ 16,420 പേർ
പട്ടികയിലുള്ളത് ഭൂമിയുള്ള ഭവനരഹിതർ
ഇതിൽ 1217 പേർക്ക് വീട് അനുവദിച്ചു
സംസ്ഥാനത്താകെ അനുവദിച്ചത് 36,067 വീടുകൾ
60 ശതമാനം വീടുകൾ പട്ടികവിഭാഗക്കാർക്ക്
40 ശതമാനം ജനറൽ വിഭാഗത്തിന്
...........................
ഒരു വീടിന് 4 ലക്ഷം
കേന്ദ്ര സർക്കാർ വിഹിതം: 1.20 ലക്ഷം
പഞ്ചായത്ത്: 70,000
ബ്ലോക്ക് പഞ്ചായത്ത്:1.12 ലക്ഷം
ജില്ലാ പഞ്ചായത്ത്: 98,000
അവാസ് പ്ലസ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരെ വി.ഇ.ഒമാർ നേരിട്ട് സന്ദർശിച്ച് നിലവിലെ അവസ്ഥ കൂടി പരിഗണിച്ച് അർഹരാണെങ്കിൽ വീട് അനുവദിക്കും
ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ അധികൃതർ
അനുവദിച്ച വീടുകളുടെ എണ്ണം ബ്ലോക്ക് അടിസ്ഥാനത്തിൽ
അഞ്ചൽ- 437
ചടയമംഗലം- 466
ചവറ- 163
ചിറ്റുമല- 292
ഇത്തിക്കര- 227
കൊട്ടാരക്കര- 203
മുഖത്തല- 229
ഓച്ചിറ- 188
പത്തനാപുരം- 415
ശാസ്താംകോട്ട- 520
വെട്ടിക്കവല- 390