കൊല്ലം: പള്ളിത്തോട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് പോക്‌സോ കേസുകളിൽ ജാമ്യത്തിലറങ്ങിയ ശേഷം ഒരു വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. പള്ളിത്തോട്ടം ക്യു.എസ്.എസ് വെളിച്ചം നഗറിൽ അനീഷിനെയാണ് (37) നീണ്ടകര ഭാഗത്തു നിന്ന് പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം എ.സി.പി ഷെരീഫിന്റെ നിർദ്ദേശപ്രകാരം പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ഷഫീഖ്, എസ്.ഐ ഹരികുമാർ, എസ്.സി.പി.ഒമാരായ തോമസ്, ശ്രീജിത്ത്, മനോജ്, ദീപക്, വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.