കൊല്ലം: കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും നൽകാൻ തീരുമാനമായി. മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വ്യവസായബന്ധ സമിതി യോഗത്തിലാണ് തീരുമാനം. മാസ ശമ്പളക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി 10 നകം വിതരണം ചെയ്യും.

യോഗത്തിൽ കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപ്പക്സ് ചെയർമാൻ എം. ശിവശങ്കരപിള്ള, ലേബർ സെക്രട്ടറി ഡോ. കെ. വാസുകി, അഡീഷണൽ ലേബർ കമ്മി​ഷണർ കെ. ശ്രീലാൽ, റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ (കൊല്ലം) ഡി​. സുരേഷ് കുമാർ തുടങ്ങി​യ ഉദ്യോഗസ്ഥരും തൊഴിലാളി പ്രതിനിധികളായ ബി. തുളസീധരക്കുറുപ്പ് (സി.ഐ.ടി.യു), മുരളി മടന്തക്കോട് (സി.ഐ.ടി.യു), ജി. ബാബു, ജി. ലാലു (എ.ഐ.ടി​.യു.സി), എ.എ. അസീസ് (യു.ടി​.യു.സി), അഡ്വ. എസ്. ശ്രീകുമാർ, രഘു പാണ്ഡവപുരം (ഐ.എൻ.ടി​.യു.സി), ചിരട്ടക്കോണം സുരേഷ് (കെ.ടി​.യു സി ജെ) എന്നിവരും പങ്കെടുത്തു.