അഞ്ചൽ:ചണ്ണപ്പേട്ട കൂപ്പ് ഭാഗത്ത് ആരംഭിച്ച കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അലയമൺ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. സാദിക്ക് അദ്ധ്യക്ഷനായി. ഡി.സി.സി മെമ്പർ കെ.ജി. സാബു, ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാർളി കോലത്ത്, മുൻ മണ്ഡലം പ്രസിഡന്റ് സുനിൽ ദത്ത്, പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് മാത്യു, ബിനു സി.ചാക്കോ, ജെ.ഗീത, കുഞ്ഞുമോൻ മണക്കാട് എന്നിവർ സംസാരിച്ചു. പാർട്ടി നേതാക്കളായ മഹീൻ കാട്ടുംപുറം, അജാസ് ചണ്ണപ്പേട്ട, സജി ഇല്ലിക്കൽ, ചാക്കോച്ചൻ പച്ചയിൽ, ഷൈലജ ഇടിക്കുള തുടങ്ങിയവർ നേതൃത്വം നൽകി.