pusthakm
സുരേന്ദ്രൻ കടയ്ക്കോടിൻ്റെ ചെറുകഥാ സമാഹാരം ഗളിതാംഗുലീയകം മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യുന്നു.

എഴുകോൺ : ശരിയായ സാമൂഹ്യ വീക്ഷണമുള്ള എഴുത്തുകാരനാണ് സുരേന്ദ്രൻ കടയ്ക്കോടെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സുരേന്ദ്രൻ കടയ്ക്കോടിന്റെ 'ഗളിതാംഗുലീയകം' എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകം ഏറ്റുവാങ്ങി. കൈരളി ന്യൂസ് എഡിറ്ററും പു.ക.സ നെടുവത്തൂർ ഏരിയ സെക്രട്ടറിയുമായ ഷമ്മി പ്രഭാകർ അദ്ധ്യക്ഷനായി. പു.ക.സ ജില്ലാസെക്രട്ടറി ഡോ.സി.ഉണ്ണിക്കൃഷ്ണൻ പുസ്തക പരിചയം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്,എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

അഡ്വ. ബിജു എബ്രഹാം,കൺസ്യൂമർഫെഡ് ഡയറക്ടർ ജി. ത്യാഗരാജൻ,സൈന്ധവ ബുക്സ്

എസ്.ദേവകുമാർ, കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, പു.ക.സ ജില്ലാ പ്രസിഡന്റ് ബീന സജീവ്,

പ്രൊഫ.വി.എ.ഹാഷിംകുട്ടി, അഡ്വ.പി.കെ. രവീന്ദ്രൻ,

ആർ. വിജയപ്രകാശ്,പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ സെക്രട്ടറി

വി.സന്ദീപ്,വനിതാ സാഹിതി ജില്ലാ സെക്രട്ടറി ടി.ജി.ചന്ദ്രകുമാരി, വനിതാസാഹിതി നെടുവത്തൂർ ഏരിയ സെക്രട്ടറി വീണ ചെന്താമരാക്ഷൻ, അനിൽകുമാർ പവിത്രേശ്വരം, നീലേശ്വരം സദാശിവൻ, കോട്ടാത്തല ശ്രീകുമാർ, എം. സൈനുലാബ്ദീൻ, ജെ. അനീഷ് എന്നിവർ സംസാരിച്ചു.

ഗ്രന്ഥകർത്താവ് അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് മറുമൊഴി നടത്തി. പ്രൊഫ.കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ പ്രസിഡന്റ് എഴുകോൺ സന്തോഷ് സ്വാഗതവും പു. ക. സ നെടുവത്തൂർ ഏരിയ ട്രഷറർ

ഡോ.എൻ. ശശികുമാർ നന്ദിയും പറഞ്ഞു.

ദുബായ് യുവകലാസാഹിയുടെ എൻ. സി. മമ്മുട്ടി സ്മാരക പുരസ്ക്കാരം ലഭിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെയും, സംസ്ഥാനത്തെ ഏറ്റവും മികച്ച കലാലയ കർഷകൻ അവാർഡ് നേടിയ കൊട്ടിയം എസ്. എൻ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ വി. സന്ദീപിനെയും, 'ഒസ്യത്തിലില്ലാത്ത പൂവ്' എന്ന പ്രഥമ കവിതാസമാഹാരത്തിലൂടെ ശ്രദ്ധേയനായ കവി എഴുകോൺ സന്തോഷിനെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.