patahtanam-
പട്ടത്താനം സർവീസ് സഹ. ബാങ്കിലെ സഹകരണ ഓണവിപണി എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ബാങ്ക് പ്രസിഡന്റ്‌ എസ്.ആർ. രാഹുൽ സമീപം

കൊല്ലം: പട്ടത്താനം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെയുള്ള ഓണച്ചന്തയ്ക്ക് തുടക്കമായി. അമ്മൻനടയിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിന് ചേർന്നുള്ള ഷോപ്പിലും കടപ്പാക്കട പ്രതിഭ ജംഗ്ഷനിലെ ശാഖ മന്ദിരത്തിലുള്ള ഷോപ്പിലുമാണ് വിതരണം.
40 ശതമാനം വരെ വിലക്കുറവിൽ 14 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ ലഭിക്കും. ഓണക്കാല വിപണിയിലെ വിലക്കയറ്റം തടയാൻ കൺസ്യൂമർഫെഡ് സംസ്ഥാന വ്യാപകമായി സഹകരണ സ്ഥാപങ്ങളുമായി ചേർന്ന് നടത്തുന്ന 1500 ഓണച്ചന്തകളിൽ ഉൾപ്പെട്ടതാണിത്. ബാങ്കിന്റെ ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വിപണന മേള എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എസ്.ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ, ജഗദൻ പിള്ള, ഭരണസമിതി അംഗങ്ങളായ പ്രേം ഉഷാർ, മോഹനൻ, അനിൽ കുമാർ, ഷാനവാസ്‌, ഉമേഷ്‌, കൃഷ്ണകുമാർ, ഡെസ്റ്റിമോണ, ഉമ സെക്രട്ടറി ശോഭ എന്നിവർ സംസാരിച്ചു.