കൊല്ലം: നവദീപ് പബ്ലിക് സ്‌കൂളിൽ സി.ബി.എസ്.ഇയുടെ നേതൃത്വത്തിലുള്ള ടേബിൾ ടെന്നീസ് ടൂർണമെന്റ് 9, 10 തീയതികളിൽ നടക്കും . തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 29 സ്‌കൂളുകളിൽ നിന്നായി 250 വിദ്യാർത്ഥി​കൾ പങ്കെടുക്കും. നാളെ രാവിലെ 10 ന് കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ ടേബിൾ ടെന്നിസ് കോച്ച് ജോബിൻ ജെ.ക്രിസ്റ്റി ഉദ്ഘാടനം ചെയ്യും. നവദീപ് സ്‌കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ അദ്ധ്യക്ഷനാകും. 10 ന് വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ നവദീപ് സ്‌കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. നവദീപ് സ്‌കൂൾ പ്രിൻസിപ്പൽ അർവിന്ദ് ക്ലീറ്റസ്, വൈസ് പ്രിൻസിപ്പൽ ഇഗ്‌നേഷ്യസ്, സ്‌കൂൾ കൗൺസിലർ ഷാർലറ്റ് ഡിക്‌സൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.