പുനലൂർ: സ്നേഹ ഭാരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചെമ്മന്തൂർ കെ.കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ നടന്ന നടന്ന ഓണാഘോഷ പരിപാടികളും കുടുംബസംഗമവും പി.എസ് .സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. 59 മാസമായി ട്രസ്റ്റ് ഏറ്റെടുത്ത് സംരക്ഷിച്ചു വരുന്ന കിടപ്പ് രോഗികളായ 50 ഓളം പേർക്കാണ് ഓണക്കോടിയും ഭക്ഷ്യധാന്യക്കിറ്റുകളും വിതരണം ചെയ്തത്. ട്രസ്റ്റ് ചെയർമാൻ അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത മുഖ്യപ്രഭാഷണം നടത്തി. മുൻ ചെയർമാൻ എം.എ.രാജഗോപാൽ, സി.പി.എം പുനലർ ഏരിയ സെക്രട്ടറി എസ്.ബിജു, കോൺഗ്രസ് പുനലൂർബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ, നഗരസഭ കൗൺസിലർ ഷെമി.എസ്.അസീസ്, ട്രസ്റ്റ് ജനറൽ സെക്രട്ടറി വത്സലാമ്മ, ട്രഷറർ രാജശേഖരൻ, കുടുംബക്ഷേമ സമിതി ചെയർമൻ സി.എസ്.ബഷീർ, ജീവകരുണ്യസഹായ സമിതി ചെയർമാൻ എസ്.സുബിരാജ്, പ്രവർത്തക സമിതി ചെയർമാൻ ഇടമൺ ബാഹുലേയൻ, ട്രസ്റ്റ് ഭാരവാഹികളായ കൊടിയിൽ മുരളി, നജൂം സൂസഫ്, സതീദേവി, അനിത മുരളി,പ്രീയ സുബിരാജ്, ശ്രീലത, ശാന്തമ്മ ജേക്കബ്, സിന്ധുപ്രമോദ് തുടങ്ങിയ സാംസ്കാരിക ,സാമൂഹിക,രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേർ സംസാരിച്ചു.