കൊട്ടാരക്കര: പുത്തൂർ പാങ്ങോട് ഗ്രാമത്തിന് വിജ്ഞാന വെളിച്ചം പകരുന്ന കുഴിക്കലിടവ പബ്ളിക് ലൈബ്രറിക്ക് പുരസ്കാരം. സംസ്ഥാനത്തെ മികച്ച ഗ്രാമീണ ലൈബ്രറിക്കുള്ള ഡി.സി കുഴക്കേമുറി പുരസ്കാരമാണ് ലഭിച്ചത്. 50,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ജന്മനാട്ടിലെ പ്ളാറ്റിനം ജൂബിലി നിറവിലുള്ള ഗ്രന്ഥശാലയ്ക്ക് നേരത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറി ബാലവേദിക്കുള്ള പി.രവീന്ദ്രൻ സ്മാരക പുരസ്കാരം ലഭിച്ചിരുന്നു.
പ്രവർത്തന മികവിൽ