കൊല്ലം: ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം നവീകരണത്തിന് സർക്കാർ 5 കോടി രൂപ അനുവദിച്ചു. ഫ്ലഡ് ലൈറ്റുകൾ, ഗാലറിപ്പിക് പവലിയൻ, വാമിംഗ് അപ്പ് ട്രാക്ക്, ഫെൻസിംഗ് എന്നിവ ഉൾപ്പെടെ സ്ഥാപിക്കാനാണ് തുക അനുവദിച്ചത്.

2016-2017 ലെ ബഡ്ജറ്റിൽ അനുവദിച്ച 42.23 കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഒളിമ്പ്യൻ സുരേഷ്ബാബു സ്മാരക ഇൻഡോർ സ്റ്റേഡിയം നിർമ്മാണം, ലാൽബഹാദൂർശാസ്ത്രി സ്റ്റേഡിയത്തിൽ അന്തർദേശീയ നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക് നിർമ്മാണം, സ്വിമ്മിംഗ് പൂളിന്റെ നവീകരണം എന്നിവയാണ് നടക്കുന്നത്. ഇപ്പോൾ അനുവദിച്ച ഫ്ലഡ് ലൈറ്റുകളും പവലിയനും ഫെൻസിംഗും വാമിംഗ് അപ്പ് ട്രാക്കും യാഥാർത്ഥ്യമാകുന്നതോടെ സ്റ്റേഡിയം വികസനത്തിന്റെ ഒരു ഘട്ടം പൂർണ്ണമാകും. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങൾ ഇവിടെ സംഘടിപ്പിക്കാൻ കഴിയുമെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു.