പോരുവഴി : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം നടത്തി.നൂറനാട് സി.ബി ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി നൽകിയ സൈക്കിളാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി അദ്ധ്യക്ഷയായി. സിബി ഇലക്ട്രിക്കൽസ് മാനേജർ ചന്ദ്രമോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൺ എന്നിവർ പങ്കെടുത്തു.