കൊല്ലം: ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ എം. മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ട്രീറ്റ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കപ്പലണ്ടി മുക്കിലെ ഒ. മാധവന്റെ പ്രതിമയ്ക്ക് മുന്നിൽ നിന്നു പന്തം കൊളുത്തിയ മാർച്ച് ചിന്നക്കട റസ്റ്റ് ഹൗസി​ന് മുന്നി​ൽ സമാപിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഭിഷേക് മുണ്ടയ്യ്ക്കൽ, വൈസ് പ്രസിഡന്റ് ശരത് മാമ്പുഴ, സെക്രട്ടറി അഖിൽ, ജില്ലാ ഭാരവാഹികളായ വിഷ്ണു അനിൽ, അഭിരാം, വിഷ്ണു മുരളി, യുവമോർച്ച മണ്ഡലം പ്രസിഡന്റുമാരായ ശബരിനാഥ്, സുദിൻ, സുബിഷ്, മനുമുരളി​, ജിത്തു, നേതാക്കളായ, എം.എസ്. ആദിത്യൻ, രാഹുൽ, മനു വിപിൻ, സജു, വിഷ്ണു, രഞ്ജിത ആനിൽ, പ്രിയങ്ക, മനു ലാൽ, ശിവപ്രസാദ്, മോഹനകുമാർ. എന്നിവർ നേതൃത്വം നൽകി.