പോരുവഴി: കടമ്പനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിലെ വാർഡ് 14 ലെ ഒരുമ ജെ.എൽ.ജി ഗ്രൂപ്പിലെ നാല് അംഗങ്ങളായ സിന്ധു, അമൃത, രമ്യ, ദീപ്തി എന്നിവർ ചേർന്ന് ഒരേക്കർ സ്ഥലത്താണ് ബന്ദിപ്പൂ കൃഷി ചെയ്തത്. ഇതിന്റെ വിളവെടുപ്പ് ഉദ്ഘാടനം കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അശോക് കുമാർ ,ജൂനിയർ സൂപ്രണ്ട് ഹരികുമാർ, സി.ഡി. എസ് ചെയർപേഴ്സൺ ഫൗസിയ, സി.ഡി .എസ് അക്കൗണ്ടന്റ് മായ, കൃഷി വകുപ്പിൽ നിന്ന് ചൈതന്യ, അഗ്രികൾച്ചറൽ സി.ആർ. പി ആതിര, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.