എഴുകോൺ : സഹകരണ കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. എഴുകോൺ നീതി സ്റ്റോർ അങ്കണത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡറേഷൻ ഭരണസമിതി അംഗം ജി.ത്യാഗരാജൻ അദ്ധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം വി.സുമലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി അനിൽ, ജില്ലാ ജോയിന്റ് രജിസ്ട്രാർ എം.അബ്ദുൽ സലാം, പഞ്ചായത്ത് അംഗം ആർ.വിജയപ്രകാശ്, കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ ഐ.ലൈലമോൾ എന്നിവർ സംസാരിച്ചു.എഴുകോൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ. ചെന്താമരാക്ഷൻ സ്വാഗതം പറഞ്ഞു.