photo
അമ്മമനസ് കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി കെ.സി.വേണുഗോപാൽ എം.പി വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: അമ്മമനസ് കൂട്ടായ്മ കരുനാഗപ്പള്ളിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പൊതുസമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. അമ്മമാർക്കുള്ള ഓണപ്പുടവ സി.ആർ. മഹേഷ് എം.എൽ.എയും അമ്മ മനസ് കുടുംബങ്ങൾക്കുള്ള ആടു വിതരണം എസ്.ഭാരത് ഡയറക്ടർ ആയൂബ് ഖാനും നിർവഹിച്ചു. ചെയർപേഴ്സൺ ശ്രീകല ക്ലാപ്പന അദ്ധ്യക്ഷയായി. രക്ഷാധികാരി ശകുന്തള അമ്മവീട് റിപ്പോർട്ട് അവതരിപ്പിച്ചു. നജീം മണ്ണേൽ, ഡോ.ജെറി, ഡോ.നകാസ്, ആശാ ജോൺ, ബിജു മുഹമ്മദ്, ഉത്രാടം സുരേഷ് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരു രത്നം ജ്ഞാന തപസ്സി, രമ്യ ഹരിദാസ്, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ബിന്ദു ജയൻ, മറിയാ ഉമ്മൻ ആർ.രാജശേഖരൻ, കെ.ജി.രവി, എം.അൻസാർ, ചിറ്റുമൂല നാസർ, ബാബു അമ്മ വീട്, മുനമ്പത്ത് ശിഹാബ്, കെ.ജവാദ്, ബി.എസ് .വിനോദ്, ബിജു ക്ലാപ്പന, മായ സുരേഷ്, മീരാ സജി, പി.സോമരാജൻ, അയ്യാണിക്കൽ മജീദ്, ശ്രീകുമാർ, അലി മണ്ണൽ, ആർ.സനജൻ, സിംലാൽ, ചൂളൂർ ഷാനി മാരിയത്ത് ബീവി, ലേഖ കെ.എസ് പുരം എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന വനിതാ സമ്മേളനം നഗരസഭ കൗൺസിലർ ബീന ജോൺസൺ ഉദ്ഘാടനം ചെയ്തു. ശകുന്തള അമ്മവീട് അദ്ധ്യക്ഷയായി. മായാ ഉദയകുമാർ ,ഗീതാ കുമാരി, ഷൈലജ തൊടിയൂർ, ഉഷ,എന്നിവർ സംസാരിച്ചു രമാ ഗോപാലകൃഷ്ണൻ സ്വാഗതവും സുബൈദ നന്ദിയും പറഞ്ഞു.