കൊല്ലം: പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങളുടെ ഫലമായിട്ടാണ് വയനാട് ദുരന്തം പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. കെ.സി (എൻ. പരമേശ്വരൻ) സാംസ്കാരിക കേന്ദ്രം ആൻഡ് ലൈബ്രറി കൊല്ലത്ത് സംഘടിപ്പിച്ച കെ.സിയുടെ 55-ാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞൻ ഡോ. സൈനുദ്ദീൻ പട്ടാഴിയെ ചടങ്ങിൽ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് പി. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എ. ലത്തീഫ് മാമൂട്, എസ്. നസീർ കാക്കാന്റെയ്യം, മുഖത്തല ജി. അയ്യപ്പൻ പിള്ള, കലാക്ഷേത്രം രഘു, അഞ്ചൽ ദേവരാജൻ, എസ്. ഷാജഹാൻ, ഡി. വേണുഗോപാൽ, ശിവകുമാർ, സഞ്ജീവ് കുമാർ, സേവിയർ ജോസഫ്, ടിന്റു രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. 25 കവികൾ പങ്കെടുത്ത കവിയരങ്ങും നടന്നു.