 
ഓച്ചിറ: ഓച്ചിറ ക്ഷീരോല്പാദക സഹകരണ സംഘത്തിന് പുതിയതായി നിർമ്മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് അയ്യാണിക്കൽ മജീദ് നിർവഹിച്ചു. ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയിരുന്നു. ചടങ്ങിൽ ഗീതാകുമാരി, ബി. എസ്.വിനോദ്, അമ്പാട്ട് അശോകൻ, അൻസാർ മലബാർ, സുരേഷ് നാരാണത്ത്, ഗ്രാമപഞ്ചായത്തംഗം സുചേത , ദിലീപ് ശങ്കർ, എം.എസ്.ഷൗക്കത്ത്,ശോഭകുമാർ, മോഹനൻ കുന്നത്ത്, മധു, ശശിധരൻ പിള്ള, ക്ഷീര ഓഫീസർ സലിം, എൻജിനീയർ അശോകൻ, മധുസൂദനൻ, പത്മിനി, ജയൻ, ചെല്ലപ്പൻ,ഗീത, ഉഷ, സെക്രട്ടറി ശ്രീകുമാർ, മായ, വിനീത തുടങ്ങിയവർ പങ്കെടുത്തു.