കൊല്ലം: അദ്ധ്യാപകർ വിജയശില്പികളാണെന്ന് സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. കൊല്ലം സംബോധ് ഫൗണ്ടേഷൻ അദ്ധ്യപകരെ ആദരിക്കാൻ സംഘടിപ്പിച്ച സമാദരണം-2024 പരിപാടിയിൽ അനുഗ്രഹഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അദ്ധ്യാപകർ ആജീവനാന്തം അദ്ധ്യാപകരാണ്. അവരവരേയും കുട്ടികളേയും മനസിലാക്കാൻ അദ്ധ്യാപകർ നിത്യം ഉത്സാഹിക്കണം. സ്വയം കലഹിക്കുന്നവർ എല്ലാവരോടും കലഹിക്കും. ആത്മസ്നേഹവും ആദരവും സേവന പ്രതിബദ്ധതയുമുള്ള തലമുറ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ: സരിത അയ്യർ മുഖ്യാതിഥിയായി. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കെ. ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ. കല്ലൂർ കൈലാസ് നാഥ് സ്വാഗതം പറഞ്ഞു. തുടർന്ന് സർഗ്ഗ സമീക്ഷയുടെ ഭാഗമായി രഞ്ജിനിയും സംഘവും അവതരിപ്പിച്ച നൃത്താഞ്ജലിയും നടന്നു.