ശാസ്താംകോട്ട:സ്കൂൾ പാചക തൊഴിലാളികളെ തമിഴ്നാട് മോഡലിൽ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് ആനുകൂല്യങ്ങൾ നൽകണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. പൊതു വിദ്യാലയങ്ങളിലെ പാചക തൊഴിലാളികളുടെ ജോലി സംരക്ഷണത്തിനും തൊഴിൽ അവകാശങ്ങൾക്കും വേണ്ടി സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ എ.ഐ.ടി.യു.സി വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ.സി.ജി ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സജീവ് കുമാർ അദ്ധ്യക്ഷനായി. നേതാക്കളായ സി.മോഹനൻ ആർ.സുന്ദരേശൻ,കെ.സി. സുഭദ്രാമ്മ, ആന്റണി,മനോജ് ,മനു പോരുവഴി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് മാധവിക്കുട്ടി, ലക്ഷ്മി എന്നിവർ സംസാരിച്ചു.