xp
തഴവ ഗ്രാമ പഞ്ചായത്തിൽ രൂക്ഷമാകുന്ന തെരുവ് നായ് ശല്യം നിയന്ത്രിക്കുവാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

തഴവ: തഴവ ഗ്രാമപഞ്ചായത്ത് പരിധിയിൽ രൂക്ഷമായ തെരുവുനായശല്യം നിയന്ത്രിക്കുവാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു, ജില്ലാ ജനറൽ സെക്രട്ടറി രമ ഗോപാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ത്രിദീപ്കുമാർ, മിനി മണികണ്ഠൻ, നിസ തൈക്കൂട്ടത്തിൽ, താജുദ്ദീൻ,മുകേഷ, വത്സല, ബ്ലോക്ക് ഭാരവാഹികളായ ബിജു പാഞ്ചജന്യം, ഖലീലുദ്ദീൻ പൂയപ്പള്ളി, ശാർമിള, കേശവപിള്ള, മണ്ഡലം ഭാരവാഹികളായ ഗംഗാധരൻ അമ്പിശ്ശേരി, പി.കെ.രാധാമണി, ഷീബ ബിനു, അനി തെങ്ങു വെച്ചന്റയ്യത്, നിഹാദ് ആഞ്ജലി മൂട്ടിൽ, അജയകുമാർ, നിഹാദ് അൽ ആമീൻ, രുഗ്മിണിയമ്മ,ബീന ബാലമുകുന്ദൻ തുടങ്ങി നിരവധി നേതാക്കൾ നേതൃത്വം നൽകി.