കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ബിരുദ ബാച്ചുകളുടെ പ്രവേശനോത്സവം ഫാത്തിമമാത നാഷണൽ കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. സിന്ധ്യ കാതറിൻ മൈക്കൽ ഉദ്ഘാടനം ചെയ്തു. ഫാത്തിമ മാത നാഷണൽ കോളേജ് ലേണേഴ്സ് സപ്പോർട്ടിംഗ് സെന്ററായുള്ള മൂന്ന് വർഷ ബിരുദ കോഴ്സുകളുടെ ഒൻപത് ബാച്ചുകളുടെ പ്രവേശന ചടങ്ങാണ് നടന്നത്. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ നിസാമുദ്ദീൻ കായിക്കര മുഖ്യ പ്രഭാഷണം നടത്തി. അസി.പ്രൊഫസർമാരായ അശ്വിനി, അഖിലേഷ് എന്നിവർ അവബോധ ക്ളാസുകൾ നയിച്ചു. എൽ.എസ്.സി കോ-ഓർഡിനേറ്റർ സാഗർ സൈമൺ ഫ്രാൻസിസ് സ്വാഗതവും അസി.കോ-ഓർഡിനേറ്റർ ശാന്തിനി വിജയൻ നന്ദിയും പറഞ്ഞു. 150 പഠിതാക്കളാണ് പങ്കെടുത്തത്.