chowalloor
ചൊവ്വള്ളൂർ സെന്റ് ജോർജസ് സ്കൂളിലെ പുസ്തകക്കൂടിലേക്ക് വായനക്കൂട്ടം നൽകിയ എഴുകോൺ സന്തോഷ് രചിച്ച കവിതാ സമാഹാരമായ ഒസ്യത്തിൽ ഇല്ലാത്ത പൂവിന്റെ കോപ്പികൾ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് കോർഡിനേറ്റർ എ.കെ. സന്തോഷ് ബേബി പ്രിൻസിപ്പൽ മിനി കോശിക്ക് കൈമാറുന്നു

എഴുകോൺ : ചൊവ്വള്ളൂർ സെന്റ് ജോർജസ് വി.എച്ച്.എസ്.എസിലെ പുസ്തകക്കൂടിലേക്ക് കവിതാ സമാഹാരം സംഭാവന നൽകി സ്കൂൾ വായനക്കൂട്ടം. മാദ്ധ്യമ പ്രവർത്തകനായ എഴുകോൺ സന്തോഷ് എഴുതിയ ഒസ്യത്തിൽ ഇല്ലാത്ത പൂവിന്റെ പത്ത് കോപ്പികളാണ് നൽകിയത്. കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് കോർഡിനേറ്റർ എ.കെ. സന്തോഷ് ബേബി, പ്രിൻസിപ്പൽ മിനി കോശിക്ക് പുസ്തകങ്ങൾ കൈമാറി. എഴുകോൺ സന്തോഷ്, എൻ.എസ്. .എസ് പ്രോഗ്രാം ഓഫീസർ മിനി ജോർജ്, ജിനി ജോസ്, ഷാലു ജോൺ, ജോൺ സി.ഡാനിയേൽ, എം.ആർ.ദിവ്യ, ബിന്ദു തങ്കം വർഗീസ്, മിനി വർഗീസ്, ബിൻസി, മെറിൻ, സജിമോൻ എന്നിവർ പങ്കെടുത്തു.