വിളക്കു വെട്ടം ശ്രീനാരായണാ പബ്ളിക് ലൈബ്രറിയുടെ വാർഷികാഘോഷ സമാപന സമ്മേളനം ജീവകാരുണ്യ പ്രവർത്തകൻ എസ്.പി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
പുനലൂർ: വിളക്കുവട്ടം ശ്രീനാരായണാ പബ്ളിക് ലൈബ്രറിയുടെ വാർഷികാഘോഷ സമാപന സമ്മേളനം ജീവകാരുണ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ എസ്. പി. സുരേഷ് ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സന്തോഷ് ജി.നാഥ് അദ്ധ്യക്ഷനായി. ബാലവേദി ഉദ്ഘാടനം കവി ബാബു പാക്കനാരും വനിതാവേദിയുടെ ഉദ്ഘാടനം നഗരസഭാംഗം ഷെമീ അസീസും നിർവഹിച്ചു. കലാ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും അജിതാ പ്രതാപ് സമ്മാനിച്ചു. കേരള ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, സുഭാഷ് ജി നാഥ്, ഡോ. കെ. ടി.തോമസ്, കെ. മുരളീധരൻ പിള്ള, ബി.അജി, ടി.കെ.അശോകൻ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ കെ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു. ചലച്ചിത്ര സംവിധായകൻ സുഭാഷ് പറപ്പിലിനെ ചടങ്ങിൽ ആദരിച്ചു. യുവകലാസാഹിതി കൊല്ലം ജില്ലാ സെക്രട്ടറി കെ.ജി.രാജു കാവ്യ സംവാദം ഉദ്ഘാടനം ചെയ്തു.രാജൻ താന്നിക്കൽ, എ.ജെ.ഉഷാകുമാരി, അജിത അശോകൻ , സനോജ് നടയിൽ, രഹന കൃഷ്ണൻ, ജ്യോതിലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.