 
പോരുവഴി : സി.പി.എം പോരുവഴി കിഴക്ക് എൽ.സി മേഖലയിലെ വായനശാല ബ്രാഞ്ചിന്റെ സമ്മേളനം നടത്തി. സി.പി.എം ശൂരനാട് ഏരിയ സെന്റർ അംഗം ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് അംഗം എൻ. തങ്കപ്പൻ അദ്ധ്യക്ഷനായി. ബ്രാഞ്ച് അംഗം രവീന്ദ്രൻ പതാക ഉയത്തി. അംഗങ്ങളായ എസ്.നിധീഷ് രക്തസാക്ഷി പ്രമേയവും കെ.സുഗതൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. സാംബശിവൻ റിപ്പോർട്ട് അവതരിപ്പിച്ചു. പോരുവഴി കിഴക്ക് എൽ.സി മെമ്പർ വി.ബേബികമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീതാ സുനിൽ, ബ്രാഞ്ച് അംഗം രേണുക ശ്രീധരൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് അംഗം എം. സന്തോഷ് കൊട്ടാരക്കര - എഴാംമൈൽ - മലനട - നൂറനാട് - ചാരുംമൂട് - കായംകുളം ബസ് സർവീസ് ആരംഭിക്കുന്നതിന് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയായി ശ്രീതാ സുനിലിനെ തിരഞ്ഞെടുത്തു.