chaew-
കാഷ്യു കോർപ്പറേഷന്റെ അയത്തിൽ ഫാക്ടറിയിൽ തൊഴിലാളികളും ജീവനക്കാരും ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാഷ്യു കോർപ്പറേഷന്റെ 30 ഫാക്ടറികളിലെ 11,000 തൊഴിലാളികൾക്കും ജീവനക്കാർക്കും ഇന്ന് ബോണസ് വിതരണം ആരംഭി​ക്കും. തൊഴിലാളികൾക്ക് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും ലഭിക്കും. 540 ഫാക്ടറി ജീവനക്കാർക്ക് മൂന്നുമാസത്തെ ശമ്പളത്തിന് തുല്യമായ പരമാവധി തുക 21,000 രൂപ ബോണസായി ലഭിക്കും. ബോണസിന് അർഹതയില്ലാത്ത ഓഫീസ് ജീവനക്കാർക്ക് 2750 രൂപ ഉത്സവബത്തയും ഒരു മാസത്തെ ശമ്പളം അഡ്വാൻസായും ലഭിക്കും. ഇന്നും നാളെയുമായി 13 കോടി രൂപ തൊഴിലാളികൾക്ക് വിതരണം ചെയ്യും.

മുൻ വർഷത്തെ അപേക്ഷിച്ച് തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിച്ചു. ശമ്പളത്തിൽ 23 ശതമാനം വർദ്ധനവുമുണ്ട്. തൊഴിലാളികൾക്ക് ബോണസ് അഡ്വാൻസിൽ 500 രൂപയുടെ വർദ്ധനവുമുണ്ട്. ആഘോഷത്തി​ന്റെ ഭാഗമായി​ ഫാക്ടറികളിൽ തൊഴി​ലാളി​കൾ ഓണാഘോഷ മേളകൾ സംഘടിപ്പിക്കുകയാണ്. എല്ലാവരുടെയും സഹകരണമാണ് ഈ സന്തോഷത്തി​ന് വഴി​യൊരുക്കി​യതെന്ന് ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു.