പത്തനാപുരം: ഗാന്ധിഭവനിൽ കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന്റെ പൂക്കൃഷി എല്ലാവർക്കും ഒരു മാതൃകയാണ്. പത്തനാപുരം പഞ്ചായത്തിൽ കഴിഞ്ഞ തവണ ഗാന്ധിഭവനിലെ ഉൾപ്പെടെ എട്ടേക്കർ സ്ഥലത്താണ് വിവിധതരം പൂക്കൾ കൃഷി ചെയ്തത്. 50 സെന്റ് ഭൂമിയിൽ ഗാന്ധിഭവൻ ട്രസ്റ്റി പ്രസന്നാരാജന്റെ മേൽനോട്ടത്തിൽ സ്‌പെഷ്യൽ സ്‌കൂൾ അധികൃതരുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് രണ്ടുതരം ചെണ്ടുമല്ലി, വാടാമുല്ല എന്നിങ്ങനെയുള്ള പൂക്കൾ കൃഷിചെയ്തത്.
പത്തനാപുരം പഞ്ചായത്ത് അധികൃതർ, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ജനറൽ ഡയറക്ടർ സന്തോഷ് ജി. നാഥ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ, ഗാന്ധിഭവൻ സ്‌പെഷ്യൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ആർ. സുധ, റിട്ട. ലേബർ ഓഫീസറും ഗാന്ധിഭവൻ ചിൽഡ്രൻസ് ഹോം മാനേജിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ആർ. ഗീത, മനോജ്, മംഗളൻ, ഗാന്ധിഭവൻ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.