കൊല്ലം: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ഡി.വൈ.എഫ്.ഐയുടെ വീ റിബിൽഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ നിന്ന് സമാഹരിച്ച 1.21 കോടി രൂപ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഏറ്റുവാങ്ങി. 18 ബ്ലോക്ക് കമ്മിറ്റികളുടെ കീഴിലുള്ള യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യത്യസ്തമാർന്ന ചലഞ്ചുകളിലൂടെയാണ് പണം സമാഹരിച്ചത്. ആക്രിചലഞ്ച്, മുണ്ട് ചലഞ്ച്, ഹൽവ ചലഞ്ച്, ബിരിയാണി ചലഞ്ച്, അച്ചാർചലഞ്ച്, മത്സ്യവ്യാപാരം, ചായക്കട, പുസ്തക ചലഞ്ച് എന്നിവയാണ വിവിധ കമ്മിറ്റികൾ സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ ഡി.വൈ.എഫ്.ഐ യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ട്രഷറർ എസ്.ആർ. അരുൺബാബു, കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോം, ജില്ലാ പ്രസിഡന്റ് ടി ആർ. ശ്രീനാഥ്, സെക്രട്ടറി ശ്യാം മോഹൻ, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ എസ് ഷബീർ എന്നിവർ പങ്കെടുത്തു.