suresh

പൂയപ്പള്ളി: പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു . മുഖത്തല തൃക്കോവിൽവട്ടം നെല്ലിക്കുന്നത്ത് വീട്ടിൽ സുരേഷ് കുമാർ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 ന് വീട്ടിൽ കുഴഞ്ഞുവീണ സുരേഷ് കുമാറിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷി​ക്കാനായി​ല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് രാവിലെ 8.30 മുതൽ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് തൃക്കോവിൽ വട്ടം മുരാരി ജംഗ്ഷനിലുള്ള വീട്ടുവളപ്പി​ൽ സംസ്‌കാരം നടത്തും. ഭാര്യ സുമ, മക്കൾ. അശ്വിൻ, അഭിജിത്.