കൊല്ലം: കേരളകൗമുദി കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ പത്രാധിപർ കെ. സുകുമാരൻ അനുസ്മരണവും മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ സ്മാരക അവാർഡ് ദാനവും 18ന് നടക്കും.
കേരളകൗമുദി പള്ളിത്തോട്ടം യൂണിറ്റ് ഓഫീസിൽ നടക്കുന്ന സമ്മേളനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്യും. മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ സ്മാരക അവാർഡ് ഓച്ചിറ ലേഖകൻ ഡി. ശ്രീനാഥിന് സമ്മാനിക്കും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്. അജയകുമാർ നന്ദിയും പറയും.