കൊല്ലം: കൊല്ലം കോർപ്പറേഷൻ ഇലവന്തിക്കുളം ബോധിനി ബഡ്സ് സ്കൂൾ, ഭൂമിക പകൽവീട് എന്നീ സ്ഥാപനങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തി ഓണാഘോഷ പരിപാടികൾ നടത്തി. ക്വയിലോൺ ഫുട്ബാൾ അക്കാഡമി നേതൃത്വം വഹിച്ചു, അമ്മമാർക്ക് ഓണക്കോടിയും,
സമ്മാനവും നൽകി. ക്വയിലോൺ ഫുട്ബോൾ അക്കാഡമി ചെയർമാനും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ സിയാദ് ലത്തീഫിന്റെ നിർദ്ദേശ പ്രകാരം 15 പേർക്കാണ് ഓണക്കോടി നൽകിയത്. ക്യു.എഫ്.എ എക്സിക്യുട്ടീവ് അംഗം ഗോപകുമാർ
ഓണക്കോടിയും സമ്മാനവും അമ്മമാർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.ബോധിനി ബഡ്സ് സ്കൂളിലെ കുട്ടികളുടെ പ്രാർത്ഥന ഗാനത്തോടൊപ്പം ആരംഭിച്ച ചടങ്ങിൽ ക്യു.എഫ്.എ മീഡിയ കോ ഓർഡിനേറ്റർ ഷിബു റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.
ജി.കെ.പി.എ കൊല്ലം ജില്ലാ പ്രസിഡന്റ് ഗിരീഷ് ലക്ഷ്മി ഓണ സന്ദേശം നൽകി. ഭൂമിക പകൽവീട്, ബോധിനി ബഡ്സ് സ്കൂൾ ജീവപക്കാരായ ജ്യോതി ലക്ഷ്മി, രേഷ്മ റോബിൻ, സിന്ധു., സുനിൽകുമാർ, രാജലക്ഷ്മി, സാമൂഹ്യപ്രവർത്തകൻ മുഖത്തല സുഭാഷ് എന്നിവർ സംസാരിച്ചു.